ചില ഭാ​ഗങ്ങൾ ഇല്ല.. ജനസംഖ്യാ റിപ്പോർട്ടിൽ ഇന്ത്യയുടെ ഭൂപടം തെറ്റി! യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ സ്റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ റിപ്പോർട്ടിൽ ആണ് ഇന്ത്യയുടെ തെറ്റായ ഭൂപടം ചിത്രീകരിച്ചത്

 
ചില ഭാ​ഗങ്ങൾ ഇല്ല.. ജനസംഖ്യാ റിപ്പോർട്ടിൽ ഇന്ത്യയുടെ ഭൂപടം തെറ്റി യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ സ്റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ റിപ്പോർട്ടിൽ ആണ് 
 ഇന്ത്യയുടെ തെറ്റായ ഭൂപടം ചിത്രീകരിച്ചത്
വിവാദമായി. ജമ്മു കാശ്മീരിൽ നിന്ന് പാക് അധീന കശ്മീരിന്റെയും ലഡാക്കിന്റെയും ചില ഭാഗങ്ങൾ ഭൂപടത്തിൽ ഇല്ലാത്തതാണ് വിവാദമായത്. അക്സായി ചിൻ, ജമ്മു കശ്മീർ, ലഡാക്ക് എന്നീ പ്രദേശം ഒരു പ്രത്യേക മേഖലയായി ചിത്രീകരിക്കുകയും പാക് അധീന കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാക്കിയുമാണ് ഭൂപടം പ്രസിദ്ധീകരിച്ചത്.
ഐക്യരാഷ്ട്രസഭ നേരത്തെയും ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചിരുന്നു. കാണിച്ചിരിക്കുന്ന അതിരുകളും പേരുകളും ഈ ഭൂപടത്തിൽ ഉപയോഗിച്ചിരിക്കുന്ന പദവികളും ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക അംഗീകാരമോ സ്വീകാര്യതയോ സൂചിപ്പിക്കുന്നില്ലെന്ന് അവകാശപ്പെടുന്നുണ്ട്. 2021ൽ, ലോകാരോഗ്യ സംഘടന (WHO) പുറത്തിറക്കിയ ഭൂപടത്തിലും ഇന്ത്യയെ തെറ്റായി ചിത്രീകരിച്ചിരുന്നു. ഇന്ത്യ വിമർശനം ഉന്നയിച്ചതിനെ തുടർന്ന് വെബ്‌സൈറ്റിൽ ഭൂപടം മാറ്റി.
أحدث أقدم