അവധിക്കാലം അടിച്ചുപൊളിക്കാം, കെഎസ്ആര്‍ടിസിക്കൊപ്പം



കോട്ടയം: അവധി ദിവസങ്ങള്‍ അടിച്ചുപൊളിക്കാന്‍ ഉല്ലാസ യാത്രാ പാക്കേജുകളുമായി കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോ. മലക്കപ്പാറ, മണ്‍ട്രോതുരുത്ത്, ഗവി, അഞ്ചുരുളി എന്നിവിടങ്ങളിലേക്കാണ് ഉല്ലാസ യാത്രകള്‍ ഒരുക്കുയിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ നടക്കുന്ന യാത്രയുടെ ബുക്കിങ് ആരംഭിച്ചു. 
വാഹനങ്ങളില്‍ കോട്ടയം ഡിപ്പോയില്‍ എത്തുന്നവര്‍ക്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭക്ഷണ ചെലവുകള്‍ യാത്രക്കാര്‍ തന്നെ വഹിക്കണം. എല്ലാ യാത്രകളും സീറ്റുകള്‍ നിറഞ്ഞതിന് ശേഷം മാത്രമായിരിക്കും. 50 പേരുകളുടെ ഗ്രൂപ്പുകള്‍ക്ക് പ്രത്യേക ട്രിപ്പുകള്‍ അറേഞ്ച് ചെയ്യുമെന്ന് ഡിറ്റിഒ അജീഷ് കുമാറും എടിഒ ഷാജികുര്യാക്കോസും അറിയിച്ചു.

മലക്കപ്പാറ 
16ന് രാവിലെ ആറിന് പുറപ്പെട്ട് രാത്രി 11ന് തിരിച്ചെത്തും.തുമ്പൂര്‍മുഴി, ആതിരപ്പള്ളി, വാഴച്ചാല്‍, ചാര്‍പ്പ വെള്ളച്ചാട്ടങ്ങള്‍ തുടര്‍ന്ന് 45 കിലോമീറ്റര്‍ വനത്തിലൂടെയുള്ള യാത്രയും കഴിഞ്ഞ് മലക്കപ്പാറയിലെത്തി ഷോളയാര്‍ ഡാം വ്യൂ കാണാന്‍ സാധിക്കും.
സീറ്റൊന്നിന് 720 രൂപ.

മണ്‍ട്രോതുരുത്ത്
സംബ്രാണിക്കോടി, മണ്‍ട്രോതുരുത്ത് എന്നിവിടങ്ങളിലേക്കുള്ള ഏകദിന യാത്ര 21ന് രാവിലെ ആറിന് പുറപ്പെട്ട് രാത്രി 10 മണിക്ക് തിരിച്ചെത്തും. കായലിലൂടെ ഒരു കനോയിങ്ങ് ഉള്‍പ്പെടെയാണ് നിരക്ക്. സീറ്റൊന്നിന് 990 രൂപയാണ് ചാര്‍ജ്ജ്.

ഗവി
പരുന്തുംപാറയുടെ കുളിരണിഞ്ഞ മനോഹാരിതയും നുകര്‍ന്നുള്ള യാത്ര 26ന് പുറപ്പെടും. രാവിലെ 5.30ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് രാത്രി 10.30ന് തിരിച്ചെത്തും. 60 കിലോമീറ്റര്‍ ജംഗിള്‍ സഫാരി, ബോട്ടിങ്, ഉച്ചഭക്ഷണം എന്നിവയടക്കമാണ് പാക്കേജ്.
ടിക്കറ്റ് ചാര്‍ജ് ഒരാള്‍ക്ക് 1650 രൂപ

അഞ്ചുരുളി
ഏകദിന യാത്ര രാവിലെ 5.30ന് പുറപ്പെട്ട് ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍, കാല്‍വരി മൗണ്ട്, അഞ്ചുരുളി, വാഗമണ്‍ മൊട്ടക്കുന്ന്, പൈന്‍ വാലി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് രാത്രി 10 മണിക്ക് തിരികെ എത്തും. ടിക്കറ്റ് ചാര്‍ജ് ഒരാള്‍ക്ക് 580 രൂപ.

അന്വേഷണങ്ങള്‍ക്കും ബുക്കിങിനും രാവിലെ 10 മുതല്‍ അഞ്ച് വരെ വിളിക്കാം.
9188456895 (രതീഷ് പി. ആര്‍., കോ-ഓര്‍ഡിനേറ്റര്‍), 8547832580 (പി.എസ്. അജികുമാര്‍), 8547564093 (എസ്. വിഷ്ണു)
أحدث أقدم