പത്തനംതിട്ട : ശബരിമല വികസന അതോറിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മാസ്റ്റര്‍പ്ലാനില്‍ വിഭാവനം ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പാക്കാനാണ് അതോറിറ്റി രൂപീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
വെര്‍ച്യുല്‍ ക്യു ബുക്കിങ് മുതല്‍ പ്രസാദവിതരണം വരെയുള്ള മുഴുവന്‍ കാര്യങ്ങളും ഡിജിറ്റലൈസ് ചെയ്യാന്‍ സോഫ്റ്റ്‍വെയര്‍ നിര്‍മിക്കും.
സംഭാവനകള്‍ക്കായി ഡിജിറ്റല്‍ സംവിധാനം ഒരുക്കും. തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് നിലയ്ക്കലില്‍ ഗസ്റ്റ്ഹൗസ് സ്ഥാപിക്കാന്‍ സ്ഥലം വിട്ടുനല്‍കുന്നത് ആലോചിക്കാനും തീരുമാനിച്ചു.