പൂട്ടിയിട്ടിരുന്ന വീടിനകത്ത് മൂന്ന് ദിവസത്തോളം പഴക്കമുളള സ്ത്രീയുടെ മൃതശരീരം പുഴുവരിച്ച നിലയിൽ കണ്ടെത്തി.


തിരുവന്തപുരം: പൂട്ടിയിട്ടിരുന്ന വീടിനകത്ത് മൂന്ന് ദിവസത്തോളം പഴക്കമുളള സ്ത്രീയുടെ മൃതശരീരം പുഴുവരിച്ച നിലയിൽ  കണ്ടെത്തി. കേരള തമിഴ്നാട് അതിർത്തിക്ക് സമീപം അരുമന പുലിയൂർ ശാല സ്വദേശി സലീന(47)യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സലീനയുടെ വീട്ടിൽ നിന്നും ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ ജനൽ തുറന്നു നോക്കിയപ്പോൾ ആണ് മരണ വിവരം പുറത്തറിയുന്നത്.

മുറിക്കുള്ളില്‍ ചലനമറ്റുകിടന്ന സലീനയെ കണ്ടതോടെ നാട്ടുകാർ അരുമന പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വീടിന്‍റെ വാതിൽ ചവിട്ടി തുറന്ന് അകത്ത് കയറിയാണ് മൃതദേഹം പുറത്തെത്തിച്ചത്. പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. 25 വർഷങ്ങൾക്ക് മുമ്പ് സലീന വെള്ളറട ആനപ്പാറ സ്വദേശിയെ വിവാഹം ചെയ്തിരുന്നു. പിന്നീട് ചില കാരണങ്ങളാൽ ഇരുവരും പിരിയുകയും തുടർന്ന് സലീന അമ്മയുടെ വീട്ടിലായിരുന്നു താമസം.
വിളവം കൊട് താലൂക്ക് ഓഫീസിന് മുന്നിൽ അപേക്ഷകൾ എഴുതി നൽകുന്നതും ഫോമുകൾ പൂരിപ്പിച്ചു നൽകുന്നതുമാണ് സലീനയുടെ ജോലി. കൊവിഡ് കാലത്ത് സർക്കാർ ഓഫീസുകൾ അടച്ചതോടെ സലീന ജോലിക്ക് പോകുന്നത് അവസാനിപ്പിച്ചിരുന്നു. കുറച്ചുകാലം മുമ്പാണ് ഇവരുടെ അമ്മ മരണപ്പെടുന്നത്. അമ്മയുടെ മരണശേഷം സലീനയ്ക്ക് അയൽവാസികളുമായി അധികം സമ്പർക്കമില്ല. സലീനയുടെ മരണം ആത്മഹത്യ ആണോ എന്നും കൊലപതാകമടക്കമുള്ള സാധ്യതകള്‍ പരിശോധിച്ച് വരികായാണെന്നും അരുമന പൊലീസ് അറിയിച്ചു.
أحدث أقدم