തൊടുപുഴ : ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു.
17 പേർക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്
തിരുനെൽവേലി സ്വദേശികളായ
സി പെരുമാൾ (59), വള്ളിയമ്മ (70), സുശീന്ദ്രൻ (8) എന്നിവരാണ് മരിച്ചത്.
വൈകീട്ട് 6.45 ഓടെയൊണ് അപകടം ഉണ്ടായത്. തിരുനെൽവേലിയിൽ നിന്ന് മുന്നാർ ലക്ഷ്മി എസ്റ്റേറ്റിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ആളുകളാണ് അപകടത്തിൽപ്പെട്ടത്. തോണ്ടി മലയിലെ എസ് വളവിൽ വച്ച് നിയന്ത്രണം വിട്ട ട്രാവലർ കൊക്കയിലേക്ക് മറിയുകയായിരുന്നു.
20 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. 17 പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.