✍🏻 ജോവാൻ മധുമല
കോട്ടയം : പാമ്പാടിയിൽ ഇന്നലെ രാത്രി അണ്ണാടി വയലിന് സമീപം ഒഴിവായത് വൻ ദുരന്തം ,, രാത്രി 9:30 ന് പാമ്പാടി താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് രോഗിയുമായി കോട്ടയം മെഡിക്കൽ കോളേജിൽ പോകുന്ന വഴിയിൽ അമിത വേഗതയിൽ എതിർദിശയിൽ എത്തിയ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു , അപകടം തൊട്ടുമുമ്പിൽ കണ്ട ആംബുലൻസ് ഡ്രൈവർ അഭിലാഷ് ആംബുൻസ് സഡൻ ബ്രേക്ക് ഇട്ട് നിർത്തി റോഡിലൂടെ നിരങ്ങി നീങ്ങിയ ബൈക്ക് ആംബുലൻസിൽ ഇടിച്ച് നിന്നു, എതിർ ദിശയിൽ നിന്നും വന്ന ബൈക്ക് പാമ്പാടി സ്വദേശി നിസിലിൻ്റെ ആയിരുന്നു നിസിൽ മദ്യലഹരിയിൽ ആയിരുന്നു അപകടത്തിൽ പെട്ട രണ്ടാമത്തെ ബൈക്ക്
MRF ജീവനക്കാരൻ
പാമ്പാടി എസ് .എൻ പുരം സ്വദേശി ആയ റോയ് തോമസിൻ്റെ ആയിരുന്നു ,ആംബുലൻസ് ഡ്രൈവർ അഭിലാഷ് അവസരോചിതമായി കൃത്യസമയത്ത് ബ്രേക്ക് ചവിട്ടി വാഹനം നിർത്താൻ വൈകിയിരുന്നു എങ്കിൽ വൻ ദുരന്തത്തിന് പാമ്പാടി സാക്ഷ്യം വഹിക്കുമായിരുന്നു അപകടത്തിൽ പെട്ടവരെ ആംബുലൻസ് ഡ്രൈവറും ,നാട്ടുകാരും ചേർന്ന് മറ്റൊരു വാഹനത്തിൽ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു അപകടത്തിൽ M R F ജീവനക്കാരന് സാരമായ പരുക്ക് ഉണ്ട്