റെയിൽവേ സ്റ്റേഷനിൽ പെട്രോളുമായി എത്തിയ കോട്ടയം സ്വദേശിയായ യുവാവ് പിടിയിൽ

തൃശൂ‍ര്‍: തൃശൂർ റയിൽവേ സ്റ്റേഷനിൽ രണ്ടര ലിറ്റർ പെട്രോളുമായി യുവാവ് പിടിയിൽ. ബെംഗളൂരു കന്യാകുമാരി ഐലന്റ് എക്‌സ്‌പ്രസിൽ വന്ന കോട്ടയം സ്വദേശി സേവിയർ വർഗീസിനെയാണ് ആർപിഎഫ് അറസ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്ന് തൃശൂരിൽ എത്തിയതാണ് യുവാവ്. ട്രെയിനിൽ വാഹനം കയറ്റി വിട്ടിരുന്നു. ആ വാഹനത്തിന്റെ പെട്രോൾ ആണ് കുപ്പിയിൽ ഉണ്ടായിരുന്നത്. വാഹനം പാർസൽ അയക്കുമ്പോൾ പെട്രോൾ ഉണ്ടാകരുത് എന്നതിനാൽ ആണ് പെട്രോൾ കുപ്പിയിൽ സൂക്ഷിച്ചത് എന്നാണ് യുവാവ് നൽകിയ മൊഴി.
أحدث أقدم