അമ്പലമേടു കുഴീക്കാട് ഭാഗത്തുള്ള ലോഡ്ജിൽ നിന്ന് കൊച്ചി സിറ്റി ഡാൻസാഫും, അമ്പലമേട് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഖഞ്ചാവുമായി രണ്ട് വനിതകളടക്കം ഏഴുപേർ പിടിയിലായത്.
ഇവരിൽ നിന്ന് 15 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കൊല്ലം, കരുനാഗപ്പള്ളി, തോട്ടുംമുഖം, ജ്യോതിസ് ഭവനത്തിൽ, ജ്യോതിസ് (22), എറണാകുളം, തിരുവാങ്കുളം, മാമല, കിഴക്കേടത്ത് വീട്ടിൽ, അക്ഷയ് രാജ്(24), ശാസ്താംകോട്ട, വലിയ വിള പുത്തൻവീട്ടിൽ, ശ്രീലാൽ (26), ശാസ്താംകോട്ട,മണ്ണൂർ അയ്യത്ത് വീട്ടിൽ, ഹരികൃഷ്ണൻ (26), ഓച്ചിറ, മേമന,(തഴവ) കുമാർ ഭവനത്തിൽ ദിലീപ് @ ബോക്സർ ദിലിപ് (27), ആലപ്പുഴ മാവേലിക്കര സ്വദേശിനി മേഘ ചെറിയാൻ (21), ആലപ്പുഴ, കായംകുളം സ്വദേശിനി, ശില്പ ശ്യാം (19) എന്നിവരാണ് പിടിയിലായത്.
ഒഡീഷയിലെ ബാലൻഗീർ ജില്ലയിലുള്ള കഞ്ചാവ് മാഫിയയിൽ നിന്ന് ഇടനിലക്കാരൻ വഴി വാങ്ങുന്ന കഞ്ചാവ് എറണാകുളത്തേക്ക് പച്ചക്കറി പലചരക്ക് സാധനങ്ങളുമായി വരുന്ന തമിഴ് നാട്ടിൽ നിന്നുള്ള ലോറികളിലാണ് ഇവർ കഞ്ചാവ് എത്തിക്കുന്നത്.
ഹൈവേകളിൽ ഒഴിഞ്ഞ പ്രദേശത്ത് വാഹനം നിറുത്തി എറണാകുളത്തുള്ള ഏജന്റുമാർ കാറുകളിലും മറ്റും എത്തി ശേഖരിച്ച് കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയും. ഇങ്ങനെ എത്തിക്കുന്ന കഞ്ചാവ് രണ്ട് കിലോഗ്രാം വീതമുള്ള പാക്കറ്റുകളാക്കിയാണ് ആവശ്യക്കാർക്ക് കൊടുക്കുന്നത്.
ആലപ്പുഴ ജില്ലയിലെ കായംകുളം, മാവേലിക്കര, കൊല്ലം ജില്ലയിലെ കരുനാഗപ്പളളി, ശാസ്താംകോട്ട എന്നിവിടങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്ന വൻസംഘത്തിലെ കണ്ണികളാണിവർ.
പ്രതികളിൽ ബോക്സർ ദിലീപ് എന്നു വിളിപ്പേരുള്ള ദിലീപ്, ശാസ്താംകോട്ടയില്‍ വീടിന് ബോംബെറിഞ്ഞത് അടക്കം കൊല്ലം ജില്ലയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
മറ്റൊരു പ്രതിയായ ഹരികൃഷ്ണന്റെ ബാഗിൽ നിന്നും മാരകായുധവും കണ്ടെടുത്തിട്ടുണ്ട്.