പോക്‌സോ കേസിൽ ക്ഷേത്ര പൂജാരിയെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. മാട്ടുക്കട്ട സ്വദേശി ചേറാടിയിൽ സാജനാണ് അറസ്റ്റിലായത്. കഴിഞ്ഞ 9 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
രണ്ടാഴ്ച മുൻപാണ് ഇടുക്കി പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്ഷേത്രത്തിൽ പൂജാരിയായി സാജൻ എത്തിയത്. ക്ഷേത്രത്തിൽ പൂജകൾ പഠിക്കാൻ എത്തുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ ലൈഗിക ബന്ധത്തിന് പ്രേരിപ്പിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇയാൾ കുട്ടികളെ മൊബൈൽ ഫോണിൽ അശ്ലീല വിഡിയോകൾ കാണിക്കുകയും, നഗ്‌നത പ്രദർശനം നടത്തുകയും ചെയ്തതായാണ് കുട്ടികൾ പറഞ്ഞത്. തുടർന്ന് കുട്ടികളുടെ ബന്ധുക്കൾ ഇടുക്കി പൊലീസിൽ പരാതി നല്കി. പരാതിയിൽ കേസെടുത്ത് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.