നിര്‍ത്തിയിട്ടിരുന്ന ടിപ്പർ ലോറി യുവാവ് തല്ലിത്തകർത്തു.,തിങ്കളാഴ്ച്ചയായിരുന്നു വാഹനം ടെസ്റ്റിംഗ് നടത്തി പുറത്തിറക്കിയത്


കൊല്ലം: കടയ്ക്കലിൽ നിര്‍ത്തിയിട്ടിരുന്ന ടിപ്പർ ലോറി യുവാവ് തല്ലിത്തകർത്തു. മാങ്കാട് സ്വദേശി അനീഷിന്റെ ലോറിയാണ് തല്ലിത്തകർത്തത്. സംഭവത്തിൽ മുല്ലക്കര സ്വദേശിയായ അപ്പുണ്ണി എന്ന് വിളിക്കുന്ന അനീഷിനെതിരെ പൊലീസ് കേസെടുത്തു. മുല്ലക്കരയിൽ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയുടെ ചില്ലുകൾ അപ്പുണ്ണി എന്ന അനീഷ് തല്ലി തകർക്കുകായിരുന്നു. ലോറിയുടെ ക്ലീനറും അനീഷും തമ്മിൽ തര്‍ക്കമുണ്ടായിരുന്നു. പിന്നാലെ വീട്ടിൽ പോയ പ്രതി വെട്ടുകത്തിയുമായി തിരികയെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. ശബ്ദം കേട്ട പ്രദേശവാസികൾ ബഹളമുണ്ടാക്കിയെങ്കിലും അനീഷ് പിന്മാറിയില്ല.

തിങ്കളാഴ്ച്ചയാണ് വാഹനം ടെസ്റ്റ് പൂര്‍ത്തിയാക്കി മുല്ലക്കരിയിലെത്തിച്ചത്. താനും അനീഷുമായി യാതൊരു പ്രശ്നവുമില്ലെന്നാണ് വാഹന ഉടമ പറയുന്നത്. സംഭവത്തിൽ ലോറി ഉടമ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. പ്രതി അനീഷ് സംഭവ ശേഷം ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
أحدث أقدم