ഒരു പേരിൽ എന്തിരിക്കുന്നു എന്ന് പറയാൻ വരട്ടെ.! ! ഒരു പേരിന്റെ കീഴിൽ അണിനിരന്നാൽ എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് അനൂപ് എന്ന പേരുള്ളവരുടെ കൂട്ടായ്മ; വാഹനാപകടത്തിൽ പരിക്കേറ്റ അനൂപിന് സഹായം നൽകി അനൂപ് എന്ന് പേരിലുള്ള കൂട്ടായ്മ


കോട്ടയം: ഒരു പേരിൽ എന്തിരിക്കുന്നു എന്നല്ലേ, അങ്ങനെ പറയാൻ വരട്ടെ. ഒരു പേരിന്റെ കീഴിൽ അണിനിരന്നാൽ എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് അനൂപ് എന്ന പേരുള്ളവരുടെ കൂട്ടായ്മ. കേരളത്തിൽ ആളുകളുടെ പേരിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ചിരിക്കുന്ന ആദ്യ സംഘടനയാണ് അനൂപ് കൂട്ടായ്മ. നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾ ഇതിനകം തന്നെ നടത്തിയ ഈ കൂട്ടായ്മ കഴിഞ്ഞ ദിവസം കട്ടച്ചിറ സ്വദേശിയായ അനൂപ് കെ.വിയ്ക്ക് കുമരകത്ത് വെച്ച് വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. ഈ വിവരം കുമരകത്തുള്ള മറ്റൊരു അനൂപ് ​ഗ്രൂപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും അനൂപിനായി കൈകോർക്കുകയുമായിരുന്നു.
ധനസഹായം കൂട്ടായ്മയുടെ ഭാരവാഹികളായ അനൂപ് കെ.എം, അനൂപ് മേലേക്കര എന്നിവർ അപകടം പറ്റിയ അനൂപിന്റെ വീട്ടിൽ എത്തി കൈമാറി. എല്ലാ വർഷവും അനൂപ് സം​ഗമം, രക്തദാനക്യാമ്പ്, പഠനോപകരണ വിതരണം, തുടങ്ങി നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾ ഈ കൂട്ടായ്മയിൽ നടത്തിവരുന്നുണ്ട്. എല്ലാ ജില്ലകളിലും കേരളത്തിനുപുറത്തും വിദേശങ്ങളിലുമായി ആയിരത്തിലധികം അനൂപ്മാർ കൂട്ടായ്മയിലുണ്ട്. അനൂപ് എന്ന് പേരുള്ള ആർക്കും കൂട്ടായ്മയിൽ അം​ഗമാകാം. അം​ഗമാകാൻ താൽപ്പര്യമുള്ള അനൂപ്മാർ വിളിക്കുക.
അനൂപ് അരവിന്ദാക്ഷൻ, പ്രസിഡന്റ് - 9746057007
അനൂപ് കെ.എം , സെക്രട്ടറി - 9895737777
أحدث أقدم