നിയന്ത്രണം തെറ്റിയ പാഴ്സൽ ലോറിയിടിച്ച് തടി ലോറി മറിഞ്ഞു

അമ്പലപ്പുഴ: ദേശീയ പാതയിൽ കാക്കാഴം റെയിൽവെ മേൽപ്പാലത്തിന് വടക്ക് നിയന്ത്രണം തെറ്റിയ പാഴ്സൽ ലോറിയിടിച്ച് തടി ലോറി മറിഞ്ഞു. പുലർച്ചെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തു നിന്ന് വന്ന മിനി പാഴ്സൽ ലോറി നിയന്ത്രണം തെറ്റി തൊട്ടു മുന്നിൽ തടി കയറ്റിപ്പോയ ലോറിയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു ഭാഗത്തേക്ക് തടി ലോറി മറിഞ്ഞു. പാഴസൽ ലോറി ഡ്രൈവർ എറണാകുളം മൂത്തകുന്നം പാലമറ്റത്ത് ചെറിയാൻ്റെ മകൻ ആകേഷ് (38) ന് പരിക്കേറ്റു. ആകേഷിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അമ്പലപ്പുഴ പൊലീസും ,തകഴിയിൽ നിന്നുള്ള ഫയർഫോഴ്സുംസും എത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
أحدث أقدم