കഴിഞ്ഞ 17ന് രാത്രിയിൽ കലവൂർ റെയിൽവേ ക്രോസ്സിന് സമീപമുള്ള സ്റ്റേഷനറി കടയുടേയും, റസ്റ്റോറന്റിന്റേയും പുറക് വശത്തെ വാതിലിന്റെ പൂട്ട്തകർത്ത് സിഗരറ്റ്, സോപ്പ്, നട്സ്, സെവൻ അപ്പ്, ബോഡി സ്പ്രേ മുതലായ സാധനങ്ങളും, സിസിടിവി ക്യാമറയുടെ ഡി വി ആറും, റെസ്റ്റോറന്റിൽ നിന്നും നോട്ടുകളും നാണയങ്ങളും ഉൾപ്പെടെ കവർച്ച ചെയ്ത കേസിലാണ് പ്രതികള്‍ പിടിയിലായത്. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടർ കെ.ആർ ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. നിരവധി സി. സി. ടി. വി ദൃശ്യങ്ങൾ പരിശോധിച്ചും, രാത്രിയിൽ സംശയകരമായി സഞ്ചരിക്കുന്നവരെ നിരീക്ഷിച്ചാണ് ഈ കേസ്സിലെ എല്ലാപ്രതികളേയും പിടികൂടി അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാന്റ് ചെയ്തു.