പാഴ്സൽ ലോറി ഇടിച്ച് വയോധികൻ മരിച്ചു,ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


കൊച്ചി: കൂത്താട്ടുകുളത്തുണ്ടായ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. കിഴകൊമ്പ് വട്ടംകുഴിയിൽ പെരുമ്പിള്ളി പുത്തൻപുരയിൽ ടി ജെ ജോയി (72) ആണ് മരിച്ചത്. കൂത്താട്ടുകുളം ടൗണിൽ ആണ് സംഭവം. പെരുമ്പാവൂരിൽ നിന്നും ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന പാഴ്സൽ ലോറി ആണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫുട്പാത്ത് കഴിഞ്ഞ് ഓടയുടെ മുകളിലിട്ടിരിക്കുന്ന കോൺക്രീറ്റ് സ്ലാബിന് മുകളിലേക്ക് വാഹനം ഇടിച്ചുകയറി. ലോറി സ്കൂട്ടറും ബൈക്കുമായി 4 വാഹനങ്ങൾ ഇടിച്ചു തകർത്തു. റോഡരികിൽ സംസാരിച്ചുകൊണ്ടിരുന്ന ജോയിയെയും കിഴകൊമ്പ് ഇരപ്പുങ്കൽ രാജുവിനെയും ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെയും ഉടൻ തന്നെ കൂത്താട്ടുകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ, ഗുരുതരമായി പരിക്കേറ്റ ടിജെ ജോയിയെ രാജഗിരി ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
أحدث أقدم