അരിക്കൊമ്പൻ ദൗത്യം പുനരാരംഭിച്ചു


 തൊടുപുഴ : അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ഇന്നലെ രാവിലെ മുതലുള്ള തിരച്ചിലിനൊടുവിൽ ഇടുക്കി ശങ്കരപാണ്ഡ്യമേട് ഭാ​ഗത്ത് ആനയെ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് ആനയിപ്പോൾ ഇറങ്ങിയതായും സൂചനയുണ്ട്. സിമന്റ് പാലത്തിന് സമീപം ചക്കക്കൊമ്പൻ നിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്. 


അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ഇന്നും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ.

കൊച്ചി- ധനുഷ്കോടി ദേശീയപാതയും ആനയിറങ്കലും കടത്തി 301 കോളനി പരിസരത്ത് എത്തിച്ച ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക. ഇതിനായുള്ള ശ്രമങ്ങളായിരിക്കും ഇന്നും തുടരുക.


 സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കുവെടി വയ്ക്കാനുള്ള സംഘം പുറപ്പെടും. മദപ്പാടിൽ നിൽക്കുന്ന ചക്കക്കൊമ്പൻ കാട്ടാനക്കൂട്ടത്തിനൊപ്പമെത്തിയതോടെയാണ് അരിക്കൊമ്പൻ ശങ്കരപാണ്ഡ്യമേട്ടിലേക്ക് മാറാൻ കാരണം. 


ദൗത്യം ഇന്ന് രാവിലെ എട്ട് മണിക്ക് പുനരാരംഭിച്ചു.   ഇന്ന് പൂർത്തിയായില്ലെങ്കിൽ ഞായറാഴ്ചയും തുടരുമെന്നാണ് വനം വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്.

أحدث أقدم