പ്രത്യാശയുടെ നിറവില്‍ ഇന്ന് ഈസ്റ്റര്‍; ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ പുതുക്കി വിശ്വാസികൾ


 കോട്ടയം : പ്രത്യാശയുടെ നിറവില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു.

 ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുല്‍ത്താമലയില്‍ കുരിശുമരണം വരിച്ച യേശുദേവന്‍ മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കലാണ് ഈസ്റ്റര്‍. 51 ദിവസത്തെ നോമ്പാചാരണത്തിന്റെ വിശുദ്ധിയോടെയാണ് സ്‌നേഹത്തിന്റെയും പ്രത്യാശയുടേയും തിരുനാളായ ഈസ്റ്റര്‍ വിശ്വാസികള്‍ ആഘോഷിക്കുന്നത്. 

ഈസ്റ്ററിന്റെ ഭാ​ഗമായി സംസ്ഥാനത്തെ വിവിധ പള്ളികളില്‍ ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു. 
ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ സ്മരണയിൽ വിശ്വാസികൾ നടത്തിയ ഒരാഴ്ചത്തെ ചടങ്ങുകൾക്കാണ് ഉയർപ്പുതിരുനാളോടെ സമാപനമാകുന്നത്.

 ദേവാലയങ്ങളില്‍ ഈ ദിനത്തില്‍ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍, കുര്‍ബാന, തിരുകര്‍മ്മങ്ങള്‍ എന്നിവ നടത്തും. ക്രൈസ്തവ ഭവനങ്ങളില്‍ പ്രത്യേക വിഭവങ്ങള്‍ ഒരുക്കി കുടുംബസംഗമങ്ങളും വിരുന്നുകളും സംഘടിപ്പിക്കുന്ന ദിനം കൂടിയാണ് ഈസ്റ്റര്‍.

أحدث أقدم