ആലാമ്പള്ളിയിലെ ജെ .എൻ ഫിഷറീസിന് വിഷുദിനത്തിൽ അഞ്ച് വയസ്



✍🏻 ജോവാൻ മധുമല
പാമ്പാടി : മത്സ്യ വിപണന രംഗത്തെ JN ഫിഷറീസ് ആലാമ്പള്ളിയിൽ ആരംഭിച്ചിട്ട് ഇന്ന് 5 മത്തെ  വർഷത്തിലേയ്ക്ക് കടക്കുകയാണ്
കോട്ടയം താഴത്തങ്ങാടി സ്വദേശി നിയാസും സുഹൃത്തായ ജലീലും  ചേർന്ന് കോട്ടയം പട്ടണത്തിൽ പതിനേഴ് വർഷം മുമ്പ്  ആരംഭിച്ച സ്ഥാപനമാണ് J N ഫിഷറീസ്  കോട്ടയം ചന്തയിലെ ചുമട്ടു തൊഴിലാളിയായ തുടങ്ങിയ  നിയാസിൻ്റെ ജീവിതം വളരെ അധികം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു 17 വർഷം മുമ്പ് കോട്ടയം മാർക്കറ്റിനുള്ളിൽ തുടങ്ങിയ J N ഫിഷറീസിന്  ഇന്ന് കോട്ടയം ജില്ലയിൽ ,പാമ്പാടി ,മണർകാട് ,പുതുപ്പള്ളി ,ഇല്ലിക്കൽ ,കോട്ടയം ,പെരുവ എന്നിവിടങ്ങളിലായി 6 സ്ഥാപനങ്ങൾ ഉണ്ട് ഇതുകൂടാതെ J N F എന്ന പേരിൽ പാമ്പാടിയിലും മണർകാട്ടും  രണ്ട്  സൂപ്പർ മാർക്കറ്റുകളും  ,ആലപ്പുഴയിൽ ഒരു ഐസ് ഫാക്ടറിയും ഉണ്ട്

സാധാരക്കാരനൊപ്പം ചേർന്ന് നിന്ന് ജീവിതം മനസ്സില്ലാക്കിയ നിയാസിൻ്റെ കീഴിൽ 200 ന് അടുത്ത് ജീവനക്കാർ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു ,
കടൽ പുറത്തു നിന്നും നേരിട്ട് മത്സ്യം എടുക്കുന്നതിനാൽ ഏറ്റവും നല്ല മത്സ്യം ലഭിക്കുന്ന സ്ഥാപനമെന്ന പ്രത്യേകതയും J N ഫിഷറീസിന് ഉണ്ട് ,കോട്ടയത്തെ കട ഹോൾസെയിൽ കടയുമാണ് വിലക്കുറവും ഗുണമേൻന്മയുമാണ് J N ഫിഷറീസിനെ ജനപ്രിയമാക്കിയത് 
പഷെ നിയാസിനൊപ്പം നിഴലായി നിന്ന സുഹൃത്ത് ജലീൽ  അഞ്ച് വർഷം മുമ്പ് ഹൃദയാഘാതം മൂലം മരണപ്പെട്ടത് വലിയ ഒരു ദുഖ: മായി നിയാസിൻ്റെ മനസ്സിൽ ഉണ്ട് ,എങ്കിലും ഇത്രയും നാട്ടുകാർക്ക് തന്നിലുടെ ഒരു ജീവിത മാർഗ്ഗം ഒരുക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് നിയാസ് പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
നാല് മക്കൾ ആണ് നിയാസിന്,
 യാസിൻ, റിസ്വാൻ, റിഹാൻ ,റിഫാൻ, എന്നിവരാണ് മക്കൾ നിയാസിൻ്റ പിതാവ് കുഞ്ഞുമുഹമ്മദ് കോട്ടയം ചന്തയിൽ ഒരു മീൻ കടയിൽ മീൻ വെട്ടിയാണ് നിയാസ് ഉൾപ്പെടെ ഉള്ള കുട്ടികളെ വളർത്തിയത്, അതു കൊണ്ട് തന്നെ നിയാസ് സാധാരക്കാരുടെ ബുദ്ധിമുട്ടുകൾ  മനസ്സിലാക്കി അവർക്ക് വേണ്ട ജീവകാരുണ്യ പ്രവർത്തനങ്ങളും നിശബ്ദമായി നടത്തി വരുന്നുണ്ട് 

നിയാസിൻ്റെ പാത പിൻതുടർന്ന് മൂത്ത മകൻ നിയാസ് പാമ്പാടിയിലെ സ്ഥാപങ്ങൾ നോക്കി നടത്തുന്നു
أحدث أقدم