ബസിൽ സഹയാത്രികയ്ക്ക് നേരെ അതിക്രമം; റിട്ട . ജില്ലാ ജഡ്ജി അറസ്റ്റിൽ


 
 തിരുവനന്തപുരം ; ബസിൽ വച്ച് സഹയാത്രക്കാരിയായ സ്ത്രീയോട് അതിക്രമം കാണിച്ചതിന് റിട്ട. ജില്ലാ ജഡ്ജി അറസ്റ്റിൽ. 
 റിട്ട . ജില്ലാ ജഡ്ജി രാമ ബാബുവാണ് അറസ്റ്റിലായത്.

 കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടാകുന്നത്. കിളിമാനൂരില്‍ നിന്ന് ബസില്‍ കയറിയ റിട്ട. ജില്ലാ ജഡ്ജി രാമ ബാബു സഹയാത്രിയ്ക്കെതിരെ അതിക്രമം നടത്തുകയായിരുന്നു. 

തുടർന്ന് കേശവദാസ പുരത്ത് എത്തിയപ്പോള്‍ യുവതി ബഹളം വച്ചു. അക്രമിയെ ബസ് ജീവനക്കാരും മറ്റു യാത്രക്കാരും ചേർന്ന് തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്ത റിട്ട. ജില്ലാ ജഡ്ജിയെ റിമാന്‍ഡ് ചെയ്തു.


أحدث أقدم