പട്ടാമ്പി: ഡി വൈ എഫ് ഐ പ്രാദേശിക നേതാവായ യുവാവ് ഷോക്കേറ്റ് മരിച്ചു. വാഷിംഗ് മെഷിനിൽ നിന്നും ഷോക്കറ്റ് ആണ് അപകടം ഉണ്ടായത്. ലിബിർട്ടി സ്ട്രീറ്റിൽ പുല്ലാറട്ട് വീട്ടിൽ മാധവന്റെ മകൻ മഹേഷ് (29) ആണ് മരിച്ചത്. രാവിലെ 11 മണിക്കാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മഹേഷിന്‍റെ ജീവൻ രക്ഷിക്കാൻ ആയില്ല. ഡി വൈ എഫ് ഐ കോഴിക്കുന്ന് യൂണിറ്റ് പ്രസിഡണ്ട് ആണ് മഹേഷ്. ഡി വൈ എഫ് ഐയുടെ പൊതിച്ചോർ വിതരണത്തിലടക്കം സജീവമായിരുന്ന പ്രാദേശിക നേതാവാണ് മഹേഷ്. ഇയാളുടെ അപ്രതീക്ഷിത വിയോഗത്തിൽ നാട്ടുകാർ വലിയ ഞെട്ടലിലും വേദനയിലുമാണ്.
വാഷിംഗ് മെഷിനിൽ നിന്ന് ഷോക്കേറ്റ് ഡിവൈഎഫ്ഐ നേതാവ് മരിച്ചു
Jowan Madhumala
0
Tags
Top Stories