പാലക്കാട് : മണ്ണാർക്കാട് കുഴൽ കിണർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ചെയിൻ ബ്ലോക്ക് പൊട്ടിവീണ് യുവാവ് മരിച്ചു. ഓരാൾക്ക് പരുക്കേറ്റു. ചിറക്കൽപ്പടി കുഴിയിൽപ്പീടിക അമാനുല്ലയുടെയും നബീസുവിന്റെയും മകൻ മൊയ്തീൻ (24) ആണ് മരിച്ചത്. തെങ്കര മണലടി ആട്ടം പള്ളി രവിയുടെ മകൻ ശ്രീജിത്തിനെ പരുക്കുകളോടെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8 മണിയോടെ കോടതിപടി ഹാർമണി അപ്പാർട്ട്മെന്റിലെ കുഴൽ കിണർ തകരാറിലായത്. റിപ്പയർ ചെയ്യുന്നതിനിടെ ചെയിൻ ബ്ലോക്ക് പൊട്ടി ഇരുവരുടെയും തലയിൽ വീഴുകയായിരുന്നു.
കുഴൽ കിണർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ചെയിൻ ബ്ലോക്ക് പൊട്ടിവീണ് യുവാവ് മരിച്ചു.
Jowan Madhumala
0
Tags
Top Stories