ബസ്സിൽ സഹയാത്രികൻ്റെ പണം മോഷ്ടിക്കാനുള്ള ശ്രമം ..പ്രതി കൈയ്യോടെ പിടിയിൽ



തിരുവനന്തപുരം: ബസ് യാത്രക്കാരന്‍റെ പണം തട്ടിപ്പറിച്ച കേസിൽ തിരുവനന്തപുരം കിളിമാനൂരിൽ പ്രതി കയ്യോടെ പിടിയിലായി. കിളിമാനൂര്‍ പാപ്പാല ചാക്കുടി സ്വദേശി സന്തോഷാണ് (31) പിടിയിലായത്. കിളിമാനൂര്‍ സ്വദേശിയായ രവിയുടെ പണമാണ് സ്വകാര്യ ബസ്സിൽ വച്ച് കവരാൻ ശ്രമിച്ചത്. പോക്കറ്റിൽ നിന്ന് പണം കവര്‍ന്നത് തടഞ്ഞപ്പോൾ രവിയുടെ കൈ കടിച്ച് മുറിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ശേഷം ഇയാളെ പൊലീസിൽ ഏൽപ്പിച്ചു.
أحدث أقدم