കേന്ദ്രാനുമതി കിട്ടിയില്ല; മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം റദ്ദാക്കി




തിരുവനന്തപുരം:
മുഖ്യമന്ത്രി പിണറായി വിജയന്റെ യു എ ഇ സന്ദര്‍ശനം റദ്ദാക്കി.
കേന്ദ്രത്തില്‍നിന്ന് അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് മാറ്റിവെച്ചതെന്നാണ് സൂചന. 

യു എ ഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണ പ്രകാരം വാര്‍ഷിക നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മേയ് ഏഴിനാണ് മുഖ്യമന്ത്രി യാത്ര തിരിക്കേണ്ടിയിരുന്നത്.

നാലുദിവസത്തെ സന്ദര്‍ശനമായിരുന്നു നിശ്ചയിച്ചിരുന്നത്. 

മന്ത്രിമാരായ പി. രാജീവും പി എ. മുഹമ്മദ് റിയാസും യു എ ഇയില്‍ മുഖ്യമന്ത്രിയോടൊപ്പം വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനിരുന്നതാണ്.
أحدث أقدم