തിരുവനന്തപുരം: കഴക്കൂട്ടം ഊരൂട്ട്പറമ്പ് ക്ഷേത്ര കാണിക്ക വഞ്ചി കുത്തിതുറന്നു മോഷണം നടത്തിയ പ്രതി പിടിയിൽ. നാലാംഞ്ചിറ സജു വിലാസത്തിൽ ഹാബേൽ ഉദയൻ (18) നാണ് മോഷണം നടന്നു മണിക്കൂറുകൾക്കുളിൽ തുമ്പ പോലീസിന്റെ പിടിയിലായത്..
ഇക്കഴിഞ്ഞ പത്താം തിയതി പുലർച്ചെ 3 മണിക്കും 4 നും ഇടയിലാണ് പ്രതി ക്ഷേത്ര കാണിക്ക വഞ്ചി കുത്തി തുറന്നു പണം മോഷ്ടിച്ചത്. തുടർന്നു തുമ്പ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയി വലയിലായത്.
കരിമ്പിൻക്കോണം പ്രതിഭ നഗർ കോളനിയിൽ പ്രതി ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തുമ്പ സി ഐ ആർ. ശിവകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ഇൻസമാം എം തുടങ്ങിയ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.