രാഹുൽ ഗാന്ധിക്ക് തിരിച്ചടി; അയോഗ്യത കേസിലെ വിധിക്ക് സ്റ്റേയില്ല



 സൂറത്ത് : രാഹുൽ ഗാന്ധിക്കെതിരായ അയോഗ്യത കേസിലെ വിധിക്ക് സ്റ്റേയില്ല.

 മജിസ്ട്രേറ്റ് കോടതിയുടെ കുറ്റവും ശിക്ഷയും സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ അപ്പീൽ സൂറത്ത് സെഷൻസ് കോടതിയാണ് തള്ളിയത്.

 നിയമപരമായി നിലനിൽപ്പില്ലാത്ത കേസിലാണ് സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധി പറഞ്ഞതെന്നാണ് രാഹുൽ സെഷൻസ് കോടതിയിൽ വാദിച്ചത്. കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാൽ രാഹുലിന് എംപി സ്ഥാനം തിരികെ ലഭിക്കുമായിരുന്നു.

സെഷൻസ് കോടതി വിധി എതിരായതിനെ തുടർന്ന് അടിയന്തിരമായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാനാണ് രാഹുൽ തീരുമാനിച്ചിരിക്കുന്നത്.


أحدث أقدم