ആന്ധ്രാ മുന്‍മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു


 ന്യൂഡൽഹി : കോണ്‍ഗ്രസിന്റെ മുന്‍ നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു.

 കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് കിരണ്‍ കുമാര്‍ റെഡ്ഡി ബിജെപി അംഗത്വം സ്വീകരിച്ചത്.

നാലു തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എ ആയ കിരണ്‍കുമാര്‍ റെഡ്ഡി കഴിഞ്ഞമാസമാണ് പാര്‍ട്ടി വിട്ടത്.

 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കള്‍ കഠിനാധ്വാനികളാണെന്നും രാജ്യത്തോട് അവര്‍ക്ക് പ്രതിബദ്ധതയുണ്ടെന്നും കിരണ്‍കുമാര്‍ റെഡ്ഡി പ്രശംസിച്ചു.

أحدث أقدم