പ്രവാസി മലയാളി ബഹ്റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു.

പ്രവാസി മലയാളി ബഹ്റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം സ്വദേശിയായ പാണ്ടിക്കാട് ചെമ്പ്രശേരി താണികുന്നത്ത് വേണു (64) ആണ് മരിച്ചത്. ഇന്നലെ രാവിലെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

36 വര്‍ഷമായി പ്രവാസിയായിരുന്ന അദ്ദേഹം മനാമയില്‍ സ്വര്‍ണപ്പണികള്‍ ചെയ്തുവരികയായിരുന്നു. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്‍കരിക്കാനുള്ള ശ്രമങ്ങള്‍ ബി.കെ.എസ്.എഫിന്റെയും വിശ്വകലാ സാംസ്‍കാരിക വേദിയുടെയും നേതൃത്വത്തില്‍ നടന്നുവരുന്നു. ലതയാണ് വേണുവിന്റെ ഭാര്യ. മക്കള്‍ – ശ്രീരാജ്, ശ്രുതി.
أحدث أقدم