യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു


കോന്നിയിൽ യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർതൃമാതാവ് മൻസൂറത്തിനെയാണ് കോന്നി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 24നാണ് കോന്നി കുമ്മണ്ണൂർ സ്വദേശി ഷംന ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. ഭർത്താവിന്റെയും മാതാവിന്റെയുംപീഡനത്തെ തുടർന്നായിരുന്നു ആത്മഹത്യയെന്ന് ഷംനയുടെ വീട്ടുകാർ പരാതിപ്പെട്ടിരുന്നു.
أحدث أقدم