മദ്യപിച്ചതിന് വൈദ്യ പരിശോധനക്കായി ആശുപത്രിയിലെത്തിച്ച പ്രതികൾ ഡോക്ടറുടെ മുറിയിൽ അതിക്രമം നടത്തി. ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചു. ആക്രമണത്തിൽ ഒരു പൊലിസുകാരനും പരിക്കേറ്റു



തിരുവനന്തപുരം: വൈദ്യ പരിശോധനക്കായി ഫോർട്ട് ആശുപത്രിയിലെത്തിച്ച പ്രതി ഡോക്ടറുടെ മുറിയിൽ അതിക്രമം നടത്തി. ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചു. ആക്രമണത്തിൽ ഒരു പൊലിസുകാരനും പരിക്കേറ്റിട്ടുണ്ട്. വിവേക്, വിഷ്ണു എന്നീ സഹോദരങ്ങളാണ് ആക്രമിച്ചത്.

മദ്യപിച്ച് ബഹളം വച്ചതിന് ഇന്നലെ രാത്രി ഓട്ടോ ഡ്രൈവറായ വിവേകിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. വൈദ്യപരിശോധനക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ വിവേക് ആക്രമിക്കുകയായിരുന്നു. ഇതിനിടെ പ്രതിയുടെ സഹോദരൻ വിഷ്ണു ആശുപത്രിയിലെത്തുകയും രണ്ടു പേരും ചേർന് ആക്രമണം നടത്തുകയായിരുന്നു. ഡോക്ടറുടെ മുറിയിലുണ്ടായിരുന്ന ഉപകരണങ്ങളെല്ലാം പ്രതി നശിപ്പിച്ചു. ഫോർട്ട് ആശുപത്രിയിൽ ഇത് രണ്ടാംതവണയാണ് ആക്രമണം ഉണ്ടാവുന്നത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരെ ഭീതിയിലാഴ്ത്തിയായിരുന്നു ആക്രമണം. പ്രതികൾ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ സംഘർഷം ആണെന്ന് ഡോക്ടർ സംഘടനകൾ പറയുന്നു
أحدث أقدم