നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ബോംബ് ഭീഷണി


കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വൈകിട്ട് വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിലേക്കാണ് ഇ-മെയിലിൽ ഭീഷണി സന്ദേശമെത്തിയത്. സന്ദേശം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ വിവിധ സുരക്ഷാവിഭാഗങ്ങൾ വിമാനത്താവളത്തിൽ പരിശോധന നടത്തി. പരിശോധന ഇപ്പോഴും പുരോഗമിക്കുകയാണ്. ഭീഷണി സന്ദേശമെത്തിയ മെയിൽ ഐഡി വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം. ഇതുവരെ ദുരൂഹമായതൊന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
أحدث أقدم