തൃശൂര്‍ പൂരം; ഇത്തവണയും എറണാകുളം ശിവകുമാര്‍ തെക്കേ ഗോപുരനട തുറക്കും

 തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള പൂര വിളംബരത്തിന് ഇത്തവണയും എറണാകുളം ശിവകുമാര്‍ തെക്കേ ഗോപുരനട തുറക്കും.

 കൊച്ചി ദേവസ്വം ബോര്‍ഡ്, ഘടകപൂരങ്ങളുടെ യോഗത്തിലാണ് തീരുമാനം. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് പൂര വിളംബരത്തിന് ശിവകുമാര്‍ തെക്കേഗോപുരവാതില്‍ തുറക്കുക. ഈ ചടങ്ങോടെയാണ് തൃശൂര്‍ പൂര ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്.

ഘടകപൂരങ്ങളുടെ സാമ്പത്തിക സഹായം വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഏറ്റവും തലയെടുപ്പുള്ള ആനയാണ് എറണാകുളം ശിവകുമാര്‍.


أحدث أقدم