തുറന്ന ഡോറിൽ തൂങ്ങി യാത്ര നടത്തി.. പ്രധാനമന്ത്രിക്കെതിരെ പരാതി

കൊച്ചി: കൊച്ചിയിലെ റോഡ് ഷോയോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി. ഗതാഗത നിയമം തെറ്റിച്ച് തുറന്ന ഡോറിൽ തൂങ്ങി യാത്ര നടത്തിയെന്ന് പരാതി. ഡ്രൈവറുടെ കാഴ്ച മറയ്ക്കും വിധം ഗ്ലാസ് പൂക്കൾ കൊണ്ട് മറച്ചുവെന്നും പരാതിയില്‍ പറയുന്നു. തിരുവില്വാമല സ്വദേശി ജയകൃഷ്ണനാണ് പരാതിക്കാരൻ. നിയമം എല്ലാവർക്കും ബാധകമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ നടപടി വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടുന്നു. ഡിജിപിക്കും മോട്ടോർ വാഹന വകുപ്പിനുമാണ് പരാതി നല്‍കിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനത്തെ ആദ്യ റോഡ് ഷോയിൽ പതിനായിരക്കണക്കിന് ജനങ്ങളാണ് പങ്കെടുത്തത്. കേരളീയ വേഷത്തിലെത്തിയ മോദി, ആദ്യം കാൽനടയായും പിന്നീട് വാഹനത്തിലുമായി റോഡരികിൽ നിന്ന ആയിരങ്ങളെ അഭിവാദ്യം ചെയ്തു. കാറിന്‍റെ ഡോർ തുറന്നിട്ട് ഫൂട്ട്ബോഡില്‍ തൂങ്ങി നിന്ന് ഒരു കൈ വീശിയായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. തിരുവനന്തപുരത്തും മോദി സമാനമായി യാത്ര ചെയ്തിരുന്നു.
أحدث أقدم