കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് വാഹനങ്ങൾ കുത്തിത്തുറന്ന് പണം അപഹരിക്കാൻ ശ്രമം, രോഗികളുടെ കൂട്ടിരിപ്പുകാർ കള്ളനെ കയ്യോടെ പൊക്കി സംഭം ഇന്ന് രാവിലെ പത്ത് മണിയോട് കൂടി


കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് കാറുകളിൽ നിന്നും പണം മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ. പാലക്കാട് സ്വദേശി ജലീൽ എന്ന് പരിചയപ്പെടുത്തിയ ആളെയാണ് രോഗികൾക്കൊപ്പം ഉണ്ടായിരുന്നവർ ചേർന്നു പിടികൂടി ഗാന്ധിനഗർ പോലീസിന് കൈമാറി ഇന്ന്  രാവിലെ 9 മണിയോടെ , മെഡിക്കൽ കോളേജ് ആശുപത്രി കാർഡിയോളജി വിഭാഗത്തിന് സമീപത്തെ പാർക്കിംഗ് മൈതാനത്ത് ആയിരുന്നു സംഭവം. ഇവിടെ പാർക്ക് ചെയ്തിരുന്ന കാറുകളുടെ വാതിൽ വ്യാജ താക്കോൽ ഉപയോഗിച്ച് തുറന്നാണ് ഇയാൾ മോഷണം നടത്തിയത്. സംശയം തോന്നിയ ആളുകൾ ചേർന്ന് ഇയാളെ കൈയ്യോടെ പൊക്കി . തുടർന്ന് നടത്തിയ പരിശോധനയിൽ വിവിധ മോഡൽ ഉള്ള കാറുകളുടെ താക്കോലുകൾ ഇയാളുടെ മടക്കുത്തിൽ രഹസ്യമായി ഒളിപ്പിച്ചു വച്ചത്  കണ്ടെത്തി. തുടർന്ന് ഇയാളെ ഗാന്ധിനഗർ പോലീസ് സംഘം കസ്റ്റഡിയിൽ എടുത്തു.
أحدث أقدم