നാളെ മുതല്‍ പരക്കെ വേനല്‍മഴ

 തിരുവനന്തപുരം- തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും നാളെ മുതല്‍ പരക്കെ വേനല്‍മഴ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ താപനിലയില്‍ നേരിയ ആശ്വാസമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിൽ 20നും 21നും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
أحدث أقدم