കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ദ​മ്പ​തി​ക​ള്‍ ഉ​ള്‍പ്പെ​ടെ ആ​റു​പേ​ര്‍ക്ക് പ​രി​ക്ക്.

കു​റു​പ്പ​ന്ത​റ: കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ദ​മ്പ​തി​ക​ള്‍ ഉ​ള്‍പ്പെ​ടെ ആ​റു​പേ​ര്‍ക്ക് പ​രി​ക്ക്. കാ​റു​ക​ളി​ൽ യാ​ത്ര​ചെ​യ്ത എ​റ​ണാ​കു​ളം മാ​വേ​ലി​ന​ഗ​ര്‍ കി​ഴ​ക്കേ​മേ​ച്ചേ​രി​യി​ല്‍ കെ. ​ജെ. തോ​മ​സ് (68), ഭാ​ര്യ മോ​ളി തോ​മ​സ് (58), എ​റ​ണാ​കു​ളം തി​രു​വാ​ങ്കു​ളം മാ​വേ​ലി​ക്ക​ല്‍ എം.​ജെ. ചാ​ക്കോ (73), അ​തി​ര​മ്പു​ഴ വ​ഞ്ചി​ക്കാ​പാ​റ​യി​ല്‍ ജോ​ണ്‍സ​ണ്‍ (40), എ​രു​മേ​ലി ചെ​രു​വി​ല്‍ സി.​കെ. രാ​ജ​ന്‍ (58), കി​ട​ങ്ങൂ​ര്‍ മ​ങ്ങാ​ട്ട് മ​നോ​ജ് മാ​ത്യു (47) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഏ​റ്റു​മാ​നൂ​ര്‍-​വൈ​ക്കം റോ​ഡി​ല്‍ കു​റു​പ്പ​ന്ത​റ പ​ഴേ​മ​ഠം ജം​ഗ്ഷ​നു​സ​മീ​പം ആണ് അ​പ​ക​ടം. കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന സാ​ന്‍ട്രോ കാ​റി​ല്‍ എ​തി​ര്‍ദി​ശ​യി​ല്‍ നി​ന്നെ​ത്തി​യ കാ​റി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ല്‍ ഒ​രു കാ​റി​ന്‍റെ മു​ന്‍വ​ശം പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍ന്ന് ഏ​റ്റു​മാ​നൂ​ര്‍ – വൈ​ക്കം റോ​ഡി​ല്‍ അ​ല്പ​സ​മ​യം വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പെ​ട്ടു. അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​വ​ർ മു​ട്ടു​ചി​റ എ​ച്ച്ജി​എം ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാണ്.​ സംഭവത്തിൽ ക​ടു​ത്തു​രു​ത്തി പൊ​ലീ​സ് മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.
أحدث أقدم