വന്ദേഭാരതില്‍ വികെ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്റര്‍ പതിപ്പിച്ച സംഭവം; കേസെടുത്ത് ആര്‍പിഎഫ്



കൊച്ചി : വന്ദേഭാരത് എക്സ്പ്രസില്‍ വികെ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് ആര്‍പിഎഫ്. യുവമോര്‍ച്ച നല്‍കിയ പരാതിയിലാണ് ഷൊര്‍ണൂര്‍ ആര്‍പിഎഫ് കേസെടുത്തത്. 

ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ ട്രെയിനിനു നല്‍കിയ സ്വീകരണത്തിനിടെയാണ് ബോഗിയിലെ ഗ്ലാസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് എംപിയായ ശ്രീകണ്ഠന്റെ പോസ്റ്റര്‍ പതിപ്പിച്ചത്. പിന്നാലെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പോസ്റ്റര്‍ കീറിക്കളഞ്ഞു. 

അതേസമയം, പോസ്റ്റര്‍ പതിപ്പിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. തന്റെ അറിവോടെയല്ല പോസ്റ്റര്‍ പതിപ്പിച്ചതെന്ന് എംപിയും പ്രതികരിച്ചു.


أحدث أقدم