കാണാതായ സിംഗപ്പൂർ പോസ്റ്റ് കപ്പൽ കണ്ടെത്തി


✍🏻 സന്ദീപ് എം സോമൻ 

സിംഗപ്പൂർ:കടൽക്കൊള്ളക്കാർ കയ്യേറിയതായി വിശ്വസിക്കപ്പെടുന്ന സിംഗപ്പൂരിൽ സക്‌സസ് 9 കപ്പൽ കണ്ടെത്തി.  
കപ്പൽ കഴിഞ്ഞ ശനിയാഴ്ച  വൈകുന്നേരം കണ്ടെടുത്തതായും അതിൽ ഒരു സിംഗപ്പൂർ പൗരൻ  ഉൾപ്പെടെ 20 പേർ ഉള്ളതായും സ്ഥിതീകരിച്ചു 

ഐവറി കോസ്റ്റിന്റെ അപജാൻ നഗർ (അബിജാൻ) കരയ്ക്ക് സമീപം കപ്പൽ കണ്ടെത്തിയതായി സിംഗപ്പൂർ കടൽ തുറമുഖ കമ്മീഷൻ ആണ്  അറിയിച്ചത് 

സക്സസ് 9 കപ്പൽ, ഏപ്രിൽ 10 ന് ഐവറി കോസ്റ്റ് അടുത്ത് ചെന്നിരുന്നപ്പോൾ കടൽക്കൊള്ളക്കാർ തടഞ്ഞിരുന്നു  . അതിനുശേഷം കപ്പലിൽ നിന്ന് ഒരു ബന്ധവും ലഭിച്ചില്ല.
ശനിയാഴ്ച വൈകുന്നേരം സക്സസ് 9 കപ്പൽ  മറ്റൊരു വാണിജ്യക്കപ്പൽ കണ്ടെത്തുകയായിരുന്നു 
അതിന്റെ പിന്നാലെ അധികൃതർ ആ കപ്പലുമായി ബന്ധപ്പെട്ടു. നിലവിൽ കപ്പൽ സുരക്ഷിതമായി അപജാൻ തുറമുഖത്ത് ഉള്ളതായി കമ്മീഷൻ അറിയിച്ചു.
أحدث أقدم