സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടു പേർ മരിച്ചു

കണ്ണൂർ∙ കണ്ണാടിപ്പറമ്പ്ആറാംപീടികയിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടു പേർ മരിച്ചു. കാട്ടാമ്പള്ളി ഇടയിൽപീടിക സ്വദേശികളായ അജീർ (26), ബന്ധു റാഫിയ (5) എന്നിവരാണ് മരിച്ചത്. കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടിൽ നിന്ന് കാട്ടാമ്പള്ളിയിലേക്ക് തിരിച്ചുപോകുന്നതിനിടെ ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിനു പിന്നാലെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും
ജീവൻ രക്ഷിക്കാനായില്ല. ഇവർക്കൊപ്പമുണ്ടായിരുന്ന ഫാത്തിമ (8) എന്ന കുട്ടി പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച അജീറിന്റെയും റാഫിയയുടെയും ബന്ധുവാണ് ഫാത്തിമ.
أحدث أقدم