മണിമല സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സഹോദരങ്ങൾ മരിച്ചു.കറിക്കാട്ടൂർ പതാലിപ്ളാവ് കുന്നുംപുറത്ത്താഴെ യോഹന്നാന്റെയും സിസമ്മയുടെയും മക്കളായ മാത്യു ജോൺ (ജിസ് 35 ) , ജിൻസ് ജോൺ (30) എന്നിരാണ് മരിച്ചത്.
മണിമലയിൽ ശനിയാഴ്ച വൈകിട്ട് ആറരയ്ക്കാണ് അപകടമുണ്ടായത് .കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഇരുവരും ശനിയാഴ്ച രാത്രിയിൽ മരണപ്പെടുകയായിരുന്നു .ഇരുവരും മണിമലയിൽ നിന്നും വീട്ടിലേയ്ക്ക് ആക്ടീവ സ്കൂട്ടറിൽ പോകവേ എതിർദിശയിൽ നിന്നും വന്ന ഇന്നോവ കാർ നിയന്ത്രണം നഷ്ടമായി സ്കൂട്ടറുമായി കൂട്ടിയിടിക്കുകകയായിരുന്നു .അമിത വേഗത്തിലെത്തിയ ഇന്നോവ ബേക്ക് ചവിട്ടിയെങ്കിലും മഴ പെയ്തോണ്ടിരുന്നതിനാൽ നിയന്ത്രണം നഷ്ടപ്പെട്ട് മൂന്നുതവണ വട്ടം കറങ്ങി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത് . ഇടിയുടെ ആഘാതത്തിൽ ഇന്നോവയുടെ പുറം വശം തകർന്നു .
ഇരുവരുടേയും സംസ്ക്കാരം മണിമല ഹോളിമാഗി ഫൊറോന പള്ളിയിൽ ഇന്ന് നടക്കും.
മരിച്ച സഹോദരങ്ങൾ അലുമിനിയം ഫേബ്രിക്കേഷൻ തൊഴിലാളികളാണ് . ജിൻസ് അവിവാഹിതനാണ്. ജിസിന്റെ ഭാര്യ അൻസു മുണ്ടത്താനം പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ് .