യുവാവിൽ നിന്നും മൊബൈൽ ഫോണും പെഴ്സും പിടിച്ചു പറിച്ച കേസിലെ പ്രതി അറസ്റ്റിൽ.

തിരുവനന്തപുരത്തുനിന്നും കിളിമാനൂരിലേക്ക് വരികയായിരുന്ന യുവാവിൽ നിന്നും മൊബൈൽ ഫോണും പെഴ്സും പിടിച്ചു പറിച്ച കേസിലെ പ്രതി അറസ്റ്റിൽ.
കിളിമാനൂർ അടയമൺ പച്ചയിൽ വീട്ടിൽ അഞ്ഞൂറാൻ എന്ന് വിളിക്കുന്ന മഹേഷ് (32) ആണ് അറസ്റ്റിലായത്

യുവാവിനെ പരിചയപ്പെട്ട് സൗഹൃദം നടിച്ച് കിളിമാനൂർ എത്തിച്ച് മദ്യം നൽകിയ ശേഷം ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് യുവാവിന്റെ കയ്യിൽ നിന്നും പണവും എ ടിഎം കാർഡും മൊബൈൽ ഫോണും കൈക്കലാക്കുകയായിരുന്നു. നിരവധി മോഷണ അടിപിടി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ വാറണ്ട് നിലനിൽക്കുന്നുണ്ട്.

പോലീസ് ഇയാളെ അന്വേഷിച്ചു വരികയായിരുന്നു. എന്നാൽ ഇയാൾ നാട്ടിൽ വരാതെ ഒളിവിൽ കഴിയുകയായിരുന്നു.
ഇയാളെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള തായും പോലീസ് പറഞ്ഞു.
കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
أحدث أقدم