കൊച്ചിയിലെ വീട്ടില്‍ മാമോദിസാ ചടങ്ങിനിടെ സംഘര്‍ഷം,യുവാവ് കുത്തേറ്റുമരിച്ചു



 കൊച്ചി: കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു. മാമോദിസ നടന്ന വീട്ടിൽ അടിപിടി ഉണ്ടാവുകയും പിന്നീട് അത് സംഘർഷമായി മാറുകയും ചെയ്തതാണ് കൊലപാതകത്തിലേക്ക് നീണ്ടത്. പള്ളുരുത്തി സ്വദേശി അനിൽകുമാർ (32) ആണ് മരിച്ചത്. പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തു.

കുമ്പളങ്ങി പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് ഇന്നലെയാണ് സംഭവം. നേരത്തെ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് കൊലപാതകം എന്നാണ് പൊലീസ് പറയുന്നത്. കുത്തേറ്റ അനിൽ കുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പ്രദേശത്ത് മാമോദീസ നടന്ന വീട്ടിൽ തർക്കം ഉണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


أحدث أقدم