നിയന്ത്രണം വിട്ട് പാഞ്ഞു വന്ന കാറിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം


കൊച്ചി: നിയന്ത്രണം വിട്ട് പാഞ്ഞു വന്ന കാറിടിച്ച് പൊലീസുകാരൻ കൊല്ലപ്പെട്ടു. എറണാകുളം മടക്കത്താനം സ്വദേശി നജീബാണ്(46) മരിച്ചത്. എറണാകുളം പോത്താനിക്കാട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്നു. മടക്കത്താനത്ത് വീടിന് മുന്നിൽ റോഡരികിൽ നിൽക്കുമ്പോഴാണ് കാർ പാഞ്ഞു വന്നത്. പരിക്കേറ്റ നജീബിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
أحدث أقدم