ഡ്രൈ ഡേയിൽ ആക്ടീവയിൽ കറങ്ങിനടന്ന് മദ്യ വിൽപ്പന; 100 ലിറ്റർ മദ്യവുമായി യുവാവ് കുടുങ്ങി

 
 തിരുവനന്തപുരം : ഡ്രൈ ഡേ ദിനത്തിൽ സ്കൂട്ടറിൽ കറങ്ങിനടന്ന് മദ്യ വിൽപ്പന നടത്തിയ യുവാവിനെ പിടികൂടി. തിരുവനന്തപുരം സ്പെഷ്യൽ സ്ക്വാഡ് നടത്തിയ റെയ്‌ഡിലാണ് 100 ലിറ്റർ മദ്യവുമായി യുവാവ് കുടുങ്ങിയത്. വെട്ടുകാട് ബാലനഗർ കോളനി നിവാസിയായ സൂര്യ എന്ന ശ്രീജിത് ആണ് പിടിയിലായത്. 



പ്രതിയുടെ ആക്ടീവ സ്കൂട്ടറിൽ നിന്നും വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നുമായി 193 കുപ്പികളിലായി സൂക്ഷിച്ചിരുന്ന പോണ്ടിച്ചേരി മദ്യം ഉൾപ്പെടെ 100 ലിറ്റർ മദ്യം ആണ് കസ്റ്റഡിയിലെടുത്തത്. മദ്യം വിറ്റ വകയിലെ 5000 രൂപയും യുവാവിൻ നിന്ന് കണ്ടെടുത്തു. 


സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിബുവിൻ്റെ നിർദ്ദേശാനുസരണമാണ് റെയ്ഡ് നടത്തിയത്. 

പ്രിവന്റീവ് ഓഫീസർമാരായ അനിൽകുമാർ, സന്തോഷ്‌കുമാർ സിവിൽ എക്‌സൈസ് ഓഫീസർ സുരേഷ്ബാബു, നന്ദകുമാർ,രതീഷ് മോഹൻ, അക്ഷയ് സുരേഷ്, പ്രബോധ്, എക്‌സൈസ് ഡ്രൈവർ അനിൽകുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.



أحدث أقدم