തൃശൂർ: അരിമ്പൂരിൽ ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങിമരിച്ചു. മനക്കൊടി ഏലോത്ത് ശങ്കരയ്ക്കൽ വീട്ടിൽ പ്രതീഷ് – മായ ദമ്പതികളുടെ മകൻ അക്ഷയ് ആണ് മരിച്ചത്. ഉച്ചയ്ക്കായിരുന്നു സംഭവം. കൂട്ടുകാരായ 5 സുഹൃത്തുക്കളുമൊത്ത് പരയ്ക്കാട് മഹാവിഷ്ണു ക്ഷേത്രക്കുളത്തിലേക്ക് കുളിക്കാനിറങ്ങുകയായിരുന്നു. അക്ഷയ് മുങ്ങിത്താഴുന്നത് കണ്ട് കൂട്ടുകാര്‍ നിലവിളിച്ച് ആളെക്കൂട്ടി. ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരിമ്പൂര്‍ സ്കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ്. അച്ഛൻ പ്രതീഷ് വിദേശത്താണ്. രണ്ടു സഹോദരങ്ങളുണ്ട്. അന്തിക്കാട് പോലീസ് എസ്ഐ എ ഹബീബിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ 14കാരൻ മുങ്ങിമരിച്ചു
Jowan Madhumala
0
Tags
Top Storieട