165 വർഷം പഴക്കമുള്ള സിംഗപ്പൂരിലെ തെണ്ടായുതപാണി ക്ഷേത്രത്തിലെ കുംഭാഭിഷേകം ജൂൺ 1ന്


✍🏼 സന്ദീപ് എം സോമൻ 

സിംഗപ്പൂർ : ടാങ്ക് റോഡിലെ അനുഗ്രഹമികു തെണ്ടായുതപാണി ക്ഷേത്രത്തിൽ കുംഭാഭിഷേകം
ജൂൺ ഒന്നിന് നടക്കും.

2022 ജൂണിൽ ആരംഭിച്ച ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇപ്പോൾ സമാപന ഘട്ടത്തിലാണ്. കുംഭാഭിഷേക ദിവസങ്ങളിൽ 15,000 ത്തിലധികം ഭക്തരെ  സ്വാഗതം ചെയ്യുന്നതിനുള്ള ക്രമീകരണത്തിലാണ് ക്ഷേത്രത്തിന്റെ ഭരണസമിതി.

ഇവിടെ എത്തിച്ചേരുന്ന ഭക്തർക്ക് ഭക്ഷണം നൽകുന്നതിനായി 1,000 ഇരിപ്പിടങ്ങളോടു കൂടിയ പന്തൽ  റിവർവേലി റോഡിലെ തുറസായ സ്ഥലത്ത് സ്ഥാപിക്കും. പ്രായമുള്ളവർക്കും ശരീരിക ബുദ്ധിമുട്ട് ഉള്ളവർക്കുമായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കുംഭാഭിഷേകത്തിൽ 1,000 ത്തോളം സന്നദ്ധ സേവകരും സഹായങ്ങൾക്കായി ഉണ്ടാകും. സിംഗപ്പൂർ  പ്രധാനമന്ത്രി ലീ സിയാൻ ലൂങിനൊപ്പം നിയമ, ആഭ്യന്തര മന്ത്രി കെ.ഷൺമുഖം, കലാസാര, സാമൂഹിക തൊഴിലാളി മന്ത്രിയും നിയമ രണ്ടാം മന്ത്രിയുമായ എഡ്‌വിൻ ഡോംഗ്, പാർലമെന്റ് അംഗം ജോൺ പെരേര എന്നിവരുമുൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.

165 വർഷം പഴക്കമുള്ള ഈ ക്ഷേത്രം, 2014ൽ ദേശീയ സ്‌മാരകമായി പ്രഖ്യാപിക്കപ്പെട്ട ശേഷം നടത്തുന്ന ആദ്യ കുംഭാഭിഷേകമാണിത്.


أحدث أقدم