17 കേരള എൻസിസി ബറ്റാലിയൻ വാർഷിക പരിശീലന ക്യാംപ് അരുവിത്തുറയിൽ



 ഈരാറ്റുപേട്ട : 17 കേരള എൻ സി സി ബറ്റാലിയന്റെ നേതൃത്വത്തിൽ 10 ദിവസം നീണ്ടു നിൽക്കുന്ന വാർഷിക പരിശീലന ക്യാമ്പിന് അരുവിത്തറ സെന്റ് ജോർജ് കോളേജിൽ തുടക്കം കുറിച്ചു.

 ബറ്റാലിയന്റെ കീഴിലുള്ള വിവിധ കോളേജുകളിലും സ്കൂളുകളിലും നിന്നുമായി 600 ഓളം കേഡറ്റ്സ് ഈ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. 

ക്യാമ്പിന്റെ ഭാഗമായി വിവിധ ബറ്റാലിനുകൾ തമ്മിലുള്ള ഫയറിങ് മത്സരവും നടക്കും. കോളേജ് മാനേജർ ഫാ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 

17 കേരള എൻസിസി ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ മൈക്കിൾ രാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോക്ടർ സിബി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് ബർസാർ ഫാദർ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോക്ടർ ജിലു ആനി ജോൺ, എൻ സി സി ഓഫീസർ ക്യാപ്റ്റൻ ലൈജു വർഗീസ്, Lt ടോജോ ജോസഫ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.


أحدث أقدم