ട്രെയിനില്‍ 17 ലക്ഷം കടത്തി; ഈരാറ്റുപേട്ട സ്വദേശി ആര്‍പിഎഫ് പിടിയില്‍


പാലക്കാട് : രേഖകള്‍ ഇല്ലാതെ ട്രെയിനില്‍ കടത്തികൊണ്ടുവന്ന 17 ലക്ഷം രൂപയുമായി ഈരാറ്റുപേട്ട സ്വദേശിയെ ആര്‍പിഎഫ് അറസ്റ്റുചെയ്തു. കോട്ടയം ഈരാറ്റുപേട്ട നടക്കല്‍ സ്വദേശി കരീം മന്‍സിലില്‍ മുഹമ്മദ് ഹാഷിം (52) ആണ് അറസറ്റ് ചെയ്തത്. പൂനെ- കന്യാകുമാരി ജയന്തി ജനത എക്‌സ്പ്രസില്‍- സേലത്ത് നിന്ന് അങ്കമാലിയിലേക്ക് റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്ത ഇയാളുടെ അരയില്‍ തുണികൊണ്ട് പ്രത്യേകം തയ്യാറാക്കിയ അരപ്പട്ടയില്‍ ഒളിപ്പിച്ച നിലയിലായിരിന്നു പണം. പണം കൈവശം വെയ്ക്കാനുള്ള യാതൊരു വിധ രേഖകളും കൈവശം ഉണ്ടായിരുന്നില്ല. പിടിച്ചെടുത്ത പണവും പ്രതിയെയും തുടര്‍ അന്വേഷണത്തിനായി പാലക്കാട് 
ഇന്‍കംടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് കൈമാറി. പാലക്കാട് ആര്‍പിഎഫ് സിഐ സൂരജ് എസ്.കുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ സജി അഗസ്റ്റിന്‍, എ. മനോജ്,  കെ. സുനില്‍കുമാര്‍, കോണ്‍സ്റ്റബിള്‍ പി.ബി. പ്രദീപ്, വനിത കോണ്‍സ്റ്റബിള്‍ വീണാ ഗണേഷ് എന്നിവര്‍ ആണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്. 



أحدث أقدم