സാജൻ ജോർജ്
കുവൈത്ത് സിറ്റി; കുവൈത്തിലെ മെഹബൂലയിൽ മോഷണം പതിവാകുന്നു. ഇത്തവണ പ്രവാസി മലയാളിയുടെ കാർ നഷ്ടപ്പെട്ടു. കോഴിക്കോട് പയ്യോളി സ്വദേശിയുടെ കാർ ആണ് പട്ടാപ്പകൽ മോഷണം പോയത്. ഈ മാസം ഒന്നിനാണ് കാർ നഷ്ടപ്പെട്ടത്. രാവിലെ ഓഫിസിൽ പോകാനായി ഇദ്ദേഹം കാർ സ്റ്റാർട്ടുചെയ്തിരുന്നു. അപ്പോഴാണ് ഭക്ഷണം എടുത്തില്ലെന്ന് ഓർത്തത്. തുടർന്ന് ചാവി കാറിൽത്തന്നെ വെച്ച് ഭക്ഷണമെടുക്കാൻ റൂമിലേക്ക് പോയി തിരികെയെത്തിയപ്പോളേക്കും കാർ മോഷണം പോയിരുന്നു. ഫിന്റാസ് പൊലീസിൽ പരാതി നൽകി. 2012 മോഡൽ കറുപ്പ് നിറത്തിലുള്ള ടൊയോട്ട ക്രാസി കാറാണ് നഷ്ടപ്പെട്ടത്. കാറിന് സമീപത്ത് ഒരാളെത്തി കാർ കൊണ്ടുപോകുന്ന സിസിടിവ് ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ അടക്കം ചാവിക്കൊപ്പം ഉണ്ടായിരുന്ന എയർടാഗ് മുബാറക് അൽ കബീർ ഭാഗത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, മറ്റു വിവരങ്ങൾ ലഭ്യമല്ല. അടുത്തിടെ സമീപത്തുനിന്നും ബംഗാളിയുടെ പിക് അപ്പും നഷ്ടപ്പെട്ടിരുന്നു.
കുവൈത്തിൽ പട്ടാപ്പകൽ മോഷണം; പ്രവാസി മലയാളിയുടെ കാർ മോഷ്ടാവ് തട്ടിയെടുത്തു ,2012 മോഡൽ കറുപ്പ് നിറത്തിലുള്ള ടൊയോട്ട ക്രാസി കാറാണ് നഷ്ടപ്പെട്ടത്
Jowan Madhumala
0