വാരഫലം പ്രശസ്ത ജ്യോതിഷ പണ്ഡിതൻ സജീവ് വി ശാസ്താരം എഴുതുന്ന വാരഫലം 2023 മെയ് 7 മുതൽ മെയ് 13 വരെ

വാരഫലം പ്രശസ്ത ജ്യോതിഷ പണ്ഡിതൻ സജീവ് വി ശാസ്താരം എഴുതുന്ന വാരഫലം 
📌മെയ് 7 മുതൽ മെയ് 13 വരെ 
✍🏻സജീവ് വി ശാസ്താരം 
( ചങ്ങനാശേരി) 
📞 96563 77700

🟦അശ്വതി : പൊതുപ്രവർത്തന രംഗങ്ങളില് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലം. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്‍മൂലം ആപത്തില്‍പ്പെടാം. സാമ്പത്തിക അച്ചട ക്കംപാലിക്കുവാന് പലപ്പോഴും കഴിയാതെവരും. മറ്റുള്ളവരില്‍നിന്ന് സഹായം ലഭിക്കും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. 

🟦ഭരണി :  കുടുംബത്തിലെ മുതിര്ന്ന അംഗത്തിന് രോഗാരിഷ്ടതയുണ്ടാകുവാൻ  സാധ്യത കാണുന്നു. അപ്രതീക്ഷിത ചെലവുകള് വര്ധിക്കും. ധനകാര്യ സ്ഥാപനങ്ങളില് നിന്ന് കടം വാങ്ങേണ്ടിവരും. വാഹന യാത്രകള്ക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കുവാൻ  ഇടയുള്ളതിനാൽ ശ്രദ്ധിക്കുക. രോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക. 

🟩കാർത്തിക: ഗുണാനുഭവങ്ങൾ വര്‍ധിച്ചുനില്‍ക്കും. ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളിൽ വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകൾ ശമിക്കും . എങ്കിലും ഒരുതരം മാനസിക  അസംതൃപ്‌തി എപ്പോഴും പിന്തുടരും. സഹോദരങ്ങളില്‍നിന്നുള്ള സഹായം ലഭിക്കും. തൊഴിൽ രംഗത്ത്  ഉത്തരവാദിത്വം വര്‍ധിക്കും. പ്രണയസാഫല്യമുണ്ടാകും. 

രോഹിണി : ഏര്‍പ്പെടുന്ന കാര്യങ്ങളില് വിജയം.  വിദ്യാഭ്യാസപരമായും തൊഴില്‍പരമായും ഉയര്‍ന്നവിജയം കൈവരിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കള് നിമിത്തം നേട്ടം. പൊതുപ്രവര്‍ത്തനങ്ങളില് വിജയം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും.

🟫മകയിരം:  മംഗള കർമ്മങ്ങളിൽ സംബന്ധിക്കും , ഒന്നിലധികം തവണ ദീര്ഘയാത്രകള് വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില് തിരിച്ചടികള് നേരിടും. ഇഷ്ടജനങ്ങള്ക്ക് തൊഴില്പരമായി മാറ്റം, അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദര്ശനത്തിന്  അവസരമൊരുങ്ങും.

🟪തിരുവാതിര  : രോഗദുരിത ശമനം. കാര്യനടത്തിപ്പിൽ ജീവിതപങ്കാളിയില് നിന്ന് ഉറച്ച പിന്തുണ. പ്രണയബന്ധിതര്ക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങള് ഉണ്ടാകാം. മാനസികമായ വിഷമതകൾ നേരിടും , . വിദേശത്തുള്ള ജോലിയിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും ,. ബാങ്കുകളില് നിന്ന് ലോണ് പാസായിക്കിട്ടും. 

🟦പുണർതം  :  അനാവശ്യ ഉത്കണ്ഠ അനുഭവിക്കും , കഫജന്യ രോഗങ്ങള് പിടിപെടാം. ദീര്ഘയാത്രകള് ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. കരുതിവെച്ച പണം മറ്റാവശ്യങ്ങള്ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്ധിക്കും. 

🟦പൂയം  :  കുടുംബസുഹൃത്തുക്കളില് നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്‌ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. സദ്‌കാര്യങ്ങള്‍ക്കായി പണം മുടക്കേണ്ടിവരും. കൃഷിപ്പണിയില് താത്‌പര്യം വര്‍ധിക്കും. മോഷണം പോയ വസ്‌തുക്കള് തിരികെ കിട്ടും. തൊഴില്‍രംഗത്ത് മികവോടെ മുന്നേറും. രോഗശമനമുണ്ടാകും. 

🟫ആയില്യം : തൊഴില്‍രംഗത്ത് നിലനിന്നിരുന്ന അനശ്‌ചിതത്വം മാറും. ബന്ധുക്കള്‍വഴി കാര്യലാഭം. പ്രധാന ദേവാലയങ്ങൾ സന്ദർശിക്കുവാൻ അവസരം. കടങ്ങള് വീട്ടുവാന് സാധിക്കും. ഭക്ഷണസുഖം വര്‍ധിക്കും. വ്യവഹാരവിജയം ലഭിക്കും. മംഗളകര്‍മങ്ങളില് സംബന്ധിക്കും. രോഗശമനം ഉണ്ടാകും. 

🟩മകം : അനാവശ്യമായ ചിന്തകൾ മനസ്സിനെ അലട്ടും ,  . ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നോട്ട് പോയിയെന്നുവരില്ല. വിശ്രമം കുറയും. അതിരുകവിഞ്ഞ ആത്മവിശ്വാസം അപകടമായേക്കാം. ജലജന്യരോഗങ്ങള്‍ക്ക് സാധ്യത. ഭവനമാറ്റത്തിന് ആഗ്രഹിക്കുന്നവർക്ക് കാര്യസാദ്ധ്യം . 

🟪പൂരം : പലതരത്തില് നിലനിന്നിരുന്ന വിഷമതകള്‍ക്ക് ശമനം ഉണ്ടാകും. ഒന്നിലധികം മാര്‍ഗങ്ങളില് ധനാഗമം പ്രതീക്ഷിക്കാം. ഭൂമിയില് നിന്നുള്ള ആദായം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ബിസിനസില് നേട്ടങ്ങള്. കലാരംഗത്ത് പലതരത്തിലുള്ള അംഗീകാരങ്ങള് ലഭിക്കും. 

🟨ഉത്രം : സുദൃഢമായ കുടുംബാന്തരീക്ഷമുണ്ടാകും. ഗുണഫലങ്ങള്  അനുഭവത്തില് വരുന്ന കാലമാണ് .. മാതാപിതാക്കളുടെ ഇഷ്‌ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്‌ഥര്‍ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്ടസ്‌ഥലത്തേയ്‌ക്ക് മാറ്റം ലഭിക്കും. തൊഴിലന്വേഷകര്‍ക്കും അനുകൂലഫലങ്ങള് പ്രതീക്ഷിക്കാം. 

🟫അത്തം : ബന്ധുജനങ്ങളില് നിന്നുള്ള അനുഭവങ്ങള് കിട്ടും. യാത്രകള് വേണ്ടിവരും. മാനസികമായി അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കളുടെ പിണക്കം ശമിക്കും , . രോഗാവസ്‌ഥയിലുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങള് പുതുതായി വാങ്ങും. സുഹൃത്തുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. ദാമ്പത്യജീവിതത്തില് നിലനിന്നിരുന്ന അസ്വസ്‌ഥതകള് ശമിക്കും.
🟩ചിത്തിര : ഗുണദോഷസമ്മിശ്രമായ ഫലങ്ങള് അനുഭവിക്കും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള് ശമിക്കും.  പണമിടപാടുകളില് നഷ്‌ടങ്ങള്‍ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. മംഗളകര്‍മങ്ങളില് സംബന്ധിക്കും. ഗൃഹനിര്‍മാണത്തില് പുരോഗതി കൈവരിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന്  പ്രവേശനം ലഭിക്കും .

🟨ചോതി : ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വര്ധിക്കും. യാത്രാവേളകളിൽ ധന നഷ്ടത്തിന് സാധ്യത. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള് വിജയം കൈവരിക്കും. ചെലവുകൾ അധികരിക്കും , സാമ്പത്തികമായി വാരം അനുകൂലമല്ല. 

🟪വിശാഖം :  മത്സരപ്പരീക്ഷ, ഇന്റര്വ്യൂ ഇവയില് മികച്ച പ്രകടനം . വാഹനത്തിനായി  പണം മുടക്കും. ആവശ്യത്തിൽ കൂടുതലോ യാത്രകൾ വേണ്ടിവരും , സഞ്ചാരക്ലേശം വര്ധിക്കും,  രാഷ്ട്രീയരംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് എതിര്പ്പുകള് നേരിടും , അടുത്ത ബന്ധുക്കൾക്ക് രോഗബാഹദാ സാദ്ധ്യത.  

🟦അനിഴം: വാരം ഗുണദോഷസമ്മിശ്രമായിരിക്കും. തൊഴില്‍പരമായ കൂടുതൽ യാത്രകള് വേണ്ടിവരും. അതിനാല്‍ത്തന്നെ ക്ഷീണം വര്‍ധിക്കും. വിവാഹനിശ്‌ചയത്തോളമെത്തിയ ബന്ധം മാറിപ്പോകുവാന് സാധ്യതയുണ്ട്. ദാമ്പത്യജീവിതത്തിലും സുഖകരമല്ലാത്ത അനുഭവങ്ങളുണ്ടാകും. കൃഷിയില് നിന്ന് നേട്ടങ്ങളുണ്ടാകും. 
🟪തൃക്കേട്ട :തൊഴിലില് നിന്നുള്ള നേട്ടങ്ങള് കൈവരിക്കും. മറ്റുള്ളവരുടെ മുമ്പിൽ  അഭിപ്രായപ്രകടനം നടത്തി വെറുപ്പ് സമ്പാദിക്കും.  വിശ്രമം കുറഞ്ഞിരിക്കും. മംഗളകര്‍മങ്ങളില് സംബന്ധിക്കും. സുഹൃത്തുക്കള്‍വഴി കാര്യസാധ്യം. പൊതുപ്രവര്‍ത്തനങ്ങളില് നേട്ടം. 

🟨മൂലം : അലച്ചില് വര്‍ധിക്കും. കഠിനപരിശ്രമംകൊണ്ട് മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. സാമ്പത്തികബുദ്ധിമുട്ട് മൂലം പല കാര്യങ്ങളും മാറ്റിവയ്‌ക്കേണ്ടിവരും. ഏറ്റെടുത്ത ജോലികള് ചിലപ്പോള് ഉപേക്ഷിക്കേണ്ടതായി വരാം. അന്യരോടുള്ള പെരുമാറ്റത്തില് തെറ്റിദ്ധാരണ ഉണ്ടാകാതെ ശ്രദ്ധിക്കുക. 


🟫പൂരാടം:   കാര്‍ഷികമേഖലയില് നിന്നു നേട്ടം. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള് ഒന്നിക്കും. കലാസാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയം. അഭിപ്രായഭിന്നതകള് ശമിക്കുകവഴി കുടുംബസുഖം വര്‍ധിക്കും. അശ്രദ്ധ വര്‍ധിച്ച് ചെറിയ വീഴ്ച, പരിക്ക് എന്നിവയ്‌ക്ക് സാധ്യത. കാര്യവിജയം നേടും. 

🟫ഉത്രാടം :മംഗല്യഭാഗ്യം ഉണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം. സ്വന്തം ഇഷ്‌ടത്തിനനുസരിച്ച് കാര്യങ്ങള് മുന്നോട്ട് നീങ്ങും. ദാമ്പത്യസുഖവര്ധന. ഏറ്റെടുത്ത ജോലികള് പൂര്‍ത്തീകരിക്കും. ശാസ്‌ത്രവിഷയങ്ങളില് താല്‌പര്യം വര്‍ധിക്കും. ലഹരിവസ്‌തുക്കളില് ആസക്‌തിയേറും. 

🟪തിരുവോണം:   വ്യവഹാരവിജയം പ്രതീക്ഷിക്കാം , പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒന്നിലധികം തവണ ദീര്‍ഘയാത്രകള് വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. അഭിമാനക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കുക. ഉത്തമ സന്താനയോഗമുള്ള കാലമാണ്. 

🟩അവിട്ടം : കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്‌തി. ഔദ്യോഗികപരമായ യാത്രകള് വേണ്ടിവരും. മത്സരപ്പരീക്ഷകള്, ഇന്റര്‍വ്യൂ എന്നിവയില് വിജയിക്കുവാന് സാധിക്കും. തൊഴിൽ രംഗത്ത് അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം,  ഗൃഹനിര്‍മാണത്തില് പുരോഗതി. 

🟦ചതയം   :  ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗ സാദ്ധ്യത ,  മാതാവിനോ മാതൃതുല്യരായവർക്കോ  അരിഷ്ടതകള്. അനുഭവിച്ചുകൊണ്ടിരുന്ന സാമ്പത്തിക ദുരിതങ്ങളില് നിന്ന് മോചനം. ഭവനത്തിൽ നിന്ന് ഉപയോഗമുള്ള വസ്തുക്കള് മോഷണം പോകാം. ബന്ധുക്കള് നിമിത്തം നേട്ടം.

🟧പൂരുരുട്ടാതി :  ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്ക്ക് അരിഷ്ടതകള്ക്കു സാധ്യത. ഉത്തരവാദിത്തം വര്ധിക്കും. ഊഹക്കച്ചവടം , ലോട്ടറി ഇവയിൽ  നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും.

🟥ഉത്രട്ടാതി  :  വിദേശത്തുനിന്നും നാട്ടില് തിരിച്ചെത്തുവാന് സാധിക്കും. ശാരീരികമായി  അരിഷ്ടതകള് നേരിടും. ബിസിനസുകളിൽ നിന്ന് മികച്ച നേട്ടം. തൊഴിൽ പരമായ സ്ഥലംമാറ്റം ഉണ്ടാകും. സുഹൃത്തുക്കളിൽ നിന്ന് ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തില് ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.

  🟦 രേവതി പ്രതികൂലസാഹചര്യങ്ങൾ ഒന്നൊന്നായി തരണംചെയ്യും. സാമ്പത്തികവിഷമങ്ങൾ നേരിടുമെങ്കിലും സുഹൃത്തുക്ക ബന്ധുക്കൾ എന്നിവരുടെ സഹായത്താൽ അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്‍ക്ക്  സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും. വളർത്തു മൃഗങ്ങളിൽ നിന്ന് പരിക്കേല്‍ക്കുവാന് സാധ്യതയുണ്ട്.
أحدث أقدم