മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കടല്‍ പാലത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് അഥവാ എം.ടി.എച്ച്.എൽ എന്ന പാലം ഈ മാസം അവസാനത്തോടെ ഗതാഗതത്തിനായി തുറന്നുകൊടുക്കും.
22 കിലോമീറ്റർ നീളമുള്ള പാലം ഗോവ, പൂനെ, നാഗ്പൂർ തുടങ്ങിയ സ്ഥലങ്ങളെ മുംബൈയിയോട് അടുപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്.
ഏകദേശം 18,000 കോടി രൂപ ചെലവിൽ നിർമ്മിച്ച എംടിഎച്ച്എൽ മുംബൈയ്ക്കും നവി മുംബൈയ്ക്കും ഇടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കും. സെൻട്രൽ മുംബൈയിലെ സെവ്രിയിൽ നിന്ന് നവി മുംബൈയിലെ ചിർലെയിലേക്ക് പതിനഞ്ച് ഇരുപത് മിനിറ്റിനുള്ളിൽ യാത്ര ചെയ്യാൻ കഴിയും. 2018 ഏപ്രിലിലാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്
പ്രതിദിനം 70,000 വാഹനങ്ങൾക്ക് പാലം ഉപയോഗപ്പെടുത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാലത്തിന്‍റെ വാട്ടര്‍ പ്രൂഫിങ്, ടാറിങ്, സിസി ടിവി ക്യാമറ, വിളക്കുകാല്‍ സ്ഥാപിക്കല്‍ എന്നീ ജോലികള്‍ അവസാനഘട്ടത്തിലാണ്. ഓപ്പൺ റോഡ് ടോളിംഗ് (ORT) സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ കടൽപ്പാലമായിരിക്കും എം.ടി.എച്ച്.എല്‍.എഐ ക്യാമറകള്‍ സ്ഥാപിക്കാനും എംഎംആർഡിഎ പദ്ധതിയിടുന്നുണ്ട്.