കടുത്തുരുത്തിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞുങ്ങളെ പിടികൂടി. മൂര്‍ഖനെയും 25 കുഞ്ഞുങ്ങളെയും വാവ സുരേഷാണ് പാലക്കരയില്‍ നിന്ന് പിടികൂടിയത്.


കോട്ടയം: കടുത്തുരുത്തിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞുങ്ങളെ പിടികൂടി. മൂര്‍ഖനെയും 25 കുഞ്ഞുങ്ങളെയും വാവ സുരേഷാണ് പാലക്കരയില്‍ നിന്ന് പിടികൂടിയത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നാണ് പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയത്.

ഇന്നലെ രാത്രിയോടെയാണ് പറമ്പിലെ വാഴത്തോട്ടത്തില്‍ നിന്ന് പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടത്. തുടര്‍ന്ന് വീട്ടുകാര്‍ വാവ സുരേഷിനെ വിവരമറിയിച്ചു. തുടര്‍ന്ന് പുലര്‍ച്ചയോടെ വാവ സുരേഷ് തിരുവനന്തപുരത്ത് നിന്ന് കടുത്തുരുത്തിയിലെത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു. പാമ്പിന്‍ കുഞ്ഞുങ്ങളെ അടുത്തുള്ള വനമേഖലയിലേക്ക് തുറന്നുവിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു
أحدث أقدم